ഇഷാന്തിന് ആദ്യ ഏകദിനം നഷ്ടമായേക്കും

Webdunia
ശനി, 28 ഫെബ്രുവരി 2009 (16:24 IST)
തോളിന് പരിക്കേറ്റ ഇന്ത്യന്‍ പേസ് ബൌളര്‍ ഇഷാന്ത് ശര്‍മയ്ക്ക് ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനം നഷ്ടമായേക്കും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്‍റി 20ക്കിടെയാണ് ഇഷാന്തിന് പരിക്കേറ്റത്.

പരിക്കേറ്റ ഭാഗത്ത് ചതവുള്ളതായി എം‌ആര്‍‌ഐ സ്കാനിംഗില്‍ വ്യക്തമായിട്ടുണ്ട്. ഇതേ ഭാഗത്ത് ഇഷാന്തിന് മുന്‍‌പും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാ‍ഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനം.

മത്സരം ഇഷാന്തിന്‌ നഷ്ടമാകാനാണ്‌ സാധ്യതയെന്ന് ഇന്ത്യന്‍ ടീം അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ നിരഞ്ജന്‍ ഷാ പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളില്‍ ഇഷാന്തിനെ നിരീക്ഷിച്ച ശേഷമേ ഇക്കാര്യത്തില്‍ തിരുമാനമെടുക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഷാന്ത് പിന്‍വാങ്ങിയാല്‍ പ്രവീണ്‍കുമാറിനെ ഇറക്കാനാണ് സാധ്യത.