ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ ഇന്ന്

Webdunia
വ്യാഴം, 11 ജൂലൈ 2013 (08:35 IST)
PRO
PRO
ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് ഏഴുമണി മുതലാണ് മത്സരം ആരംഭിക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട് പുറത്താക്കുമെന്ന് ഘട്ടത്തില്‍ നിന്നും ഇന്ത്യ വന്‍ തിരിച്ചുവരവാണ് നടത്തിയത്.

ഇന്ന് ഫൈനലില്‍ ധോണി മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. പേശിവലിവ് മൂലം വിശ്രമത്തിലായിരുന്ന ധോണിയിടെ മടങ്ങിവരവ് അവസാന നിമിഷമെ അറിയുകയുള്ളൂ. ധോണി മടങ്ങിയെത്തിയാല്‍ മധ്യനിര ബാറ്റ്മാന്‍ മുരളി വിജയ് പുറത്തിരിക്കേണ്ടി വരും.

ചാ‍മ്പ്യന്‍സ് ട്രോഫി നേട്ടത്തിന് പിന്നാലേ രണ്ടാം ഏകദിന കിരീടത്തിനാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്. മികച്ച ഫോമില്‍ തുടരുന്ന ബോളര്‍മാരായ ഭൂവനേശ്വര്‍ കുമാറും ജഡേജയും ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ കുന്തമുനയാകുമെന്നാണ് കരുതുന്നത്.