ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ 264 റണ്‍സ് ഇന്ത്യ നേടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ഷമിയുടെ 97 മീറ്റര്‍ നീണ്ട രണ്ട് കൂറ്റന്‍ സിക്സറുകള്‍ അവസാന ഓവറുകളില്‍ പറന്നു.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത് ശര്‍മ തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്ടന്‍ കോഹ്‌ലിയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്.
എന്നാല്‍ സെഞ്ച്വറിക്കരികെ ശിഖര്‍ ധവാന്‍ ഔട്ടായി. 94 റണ്‍സ് എടുത്ത ശിഖര്‍ ധവാനെ അജന്ത മെന്‍ഡസാണ് ബൌള്‍ഡാക്കിയത്. കോഹ്‌ലി 48 റണ്‍സ് എടുത്തു. രഹാന 22 റണ്‍സ് എടുത്ത് ഔട്ടായി. അംബാഡി റായിഡു(18) കാര്‍ത്തിക്(4) അശ്വിന്‍(18) റണ്‍സ് എടുത്തു. ബിന്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ റണ്‍സ് എടുക്കാന്‍ സാധിച്ചില്ല.
ശ്രീലങ്കയുടെ അജന്ത മെന്‍ഡസ് നാല് വിക്കറ്റുകള്‍ നേടി. ടീമിനുവേണ്ടി സോനനായകെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.