ഇന്ത്യന്‍ ടീം ലോജിസ്റ്റിക് മാനേജരെ മാറ്റി

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (15:34 IST)
PRO
ട്വന്റി -20 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ സ്ഥാനത്തു നിന്ന് മലയാളിയും ഇന്ത്യാ സിമന്റ്സിലെ ജോലിക്കാരനുമായ സതീഷ് മോഹനെ മാറ്റിയതായി ദേശീയമാധ്യമങ്ങള്‍.

ഇന്ത്യാ സിമന്റ്സിലെ ജോലിക്കാരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അടുപ്പിക്കരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് സതീഷിനെ ബംഗ്ളാദേശില്‍ നിന്നും തിരികെ വിളിച്ചത്.