ഇന്ത്യന്‍ ക്രിക്കറ്റിന്റെ മഹാഭാഗ്യമാണ് ധോണി: ലക്ഷ്മണ്‍

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (12:50 IST)
PRO
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മഹാഭാഗ്യമാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ലഭിച്ചതെന്ന് മുന്‍ താരം വിവിഎസ്‌. ലക്ഷ്മണ്‍. കഠിന സാഹചര്യങ്ങളെ ചിരിച്ചുകൊണ്ടു നേരിടാനുള്ള കഴിവുള്ള ക്യാപ്റ്റനാണ് ധോണിയെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

വികാരങ്ങള്‍ക്ക്‌ അടിമപ്പെടാതെ സാഹചര്യങ്ങള്‍ക്കനുസരിച്ചു പൊരുതുന്ന ക്യാപ്റ്റനും കൂടിയാണ് ധോണിയെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ശരാശരി ബോളറായിരുന്ന രവീന്ദ്ര ജഡേജയെ ലോകോത്തര ഓള്‍റൗണ്ടറാക്കി മാറ്റിയതു ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ കഴിവു കൊണ്ടാണെന്നും ലക്ഷ്മണ്‍ പറഞ്ഞു‌.

ആത്മവിശ്വാസത്തോടെ കളിക്കാന്‍ ശിഖര്‍ ധവാനു കരുത്തേകുന്നത് ഒരു മികച്ച ക്യാപ്റ്റന്റെ ലക്ഷണമാണെന്നതില്‍ സംശയമില്ലയെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.