ഇംഗ്ലണ്ട് താരങ്ങള്‍ പിച്ചില്‍ മൂത്രം ഒഴിച്ചു!

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2013 (09:39 IST)
PRO
PRO
മാ‍ന്യമാരുടെ കളിയെന്ന വിശേഷണം ക്രിക്കറ്റിന് ചോരുകയാണോ? ആഷസ് വിജയം ആഘോഷിച്ചതിന് ശേഷം ഇംഗ്ലണ്ടിന്റെ ചില താരങ്ങള്‍ പിച്ചില്‍ മൂത്രം ഒഴിച്ചു. ഇംഗ്ലണ്ടിന്റെ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരായിരുന്നു പിച്ചില്‍ മൂത്രം ഒഴിച്ചത്.

ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയം പിച്ചില്‍ പ്രതിഷേധ സൂചകമായിട്ടാണ് ഇവര്‍ മൂത്രം ഒഴിച്ചത്. ആഷസ് പരമ്പരയുടെ അവസാന മത്സരം വിവാദത്തിലായിരുന്നു അവസാനിച്ചത്. ഇംഗ്ലണ്ടിന് ജയിക്കാന്‍ നാല് ഓവറില്‍ 21 റണ്‍സ് വേണ്ട സമയത്ത്, വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി അംപയര്‍മാര്‍ മത്സരം നിര്‍ത്തിയതാണ് വിവാദമായത്.

അംപയര്‍മാരുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇംഗ്ലണ്ട് ടീം പിച്ചില്‍ മൂത്രം ഒഴിച്ചത്. മത്സര ശേഷം ഡ്രസിംഗ് റൂമിലേക്ക് പോയി മടങ്ങി വന്നായിരുന്നു കളിക്കാരുടെ പ്രതിഷേധ മൂത്രം ഒഴിക്കല്‍.