ആഷസ്: ഓസീസിന് മികച്ച തുടക്കം

Webdunia
വെള്ളി, 31 ജൂലൈ 2009 (10:50 IST)
മഴ വില്ലനായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസം ഓസ്ട്രേലിയക്ക് മികച്ച തുടക്കം. മഴമൂലം ആദ്യ രണ്ട് സെഷനിലും കളി നടന്നില്ല. അവസാന സെഷനില്‍ മാത്രം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്.

ഷെയ്ന്‍ വാട്സണും സൈമണ്‍ കാറ്റിച്ചുമാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. 46 റണ്‍സെടുത്ത കാറ്റിച്ച് സ്വാനിന്‍റെ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പരമ്പരയില്‍ 1 - 0ത്തിന് മുന്നിലാണ് ഇംഗ്ലണ്ട്.

48 പന്തുകളില്‍ നിന്നാണ് കാറ്റിച്ചിന്‍റെ 46 റണ്‍സ് നേട്ടം. 105 പന്തുകളില്‍ നിന്ന് 11 ബൌണ്ടറികളോടെ 62 റണ്‍സുമായി വാട്സണ്‍ ക്രീസിലുണ്ട്. 17 റണ്‍സുമായി ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് വിക്കറ്റിന്‍റെ ഒരറ്റത്തുള്ളത്.