അണ്ടര്‍19 ക്രിക്കറ്റ്‌; ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2014 (12:14 IST)
PRO
അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ക്വാര്‍ട്ടറില്‍ തോറ്റവരുടെ പ്ലേ ഓഫില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി. 76 റണ്‍സിനാണ് ശ്രീലങ്ക തോല്‍‌വി ഏറ്റുവാങ്ങിയത്.

ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ദീപക്‌ ഹൂഡയാണ് വിജയശില്‍പി. സദീര സമരവിക്രമ(58)യുടെ മികവില്‍ അവര്‍ പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. ഹുഡ മൂന്നു വിക്കറ്റു വീഴ്ത്തി.

സ്കോര്‍: ഇന്ത്യ 291 (ഹുഡ26, ശ്രേയസ്‌ അയ്യര്‍ 59, സഞ്ജു 40). ശ്രീലങ്ക 215. അഞ്ചാം സ്ഥാനത്തിനുള്ള പ്ലേ ഓഫില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍-വിന്‍ഡീസ്‌ മല്‍സര ജേതാക്കളെ നേരിടും.