സ്റ്റേഡിയം നല്‍കിയിട്ടും ശ്രീശാന്ത് പരിശീലനത്തിന് എത്തിയില്ല; ടിസി മാത്യൂ

Webdunia
വെള്ളി, 4 ഒക്‌ടോബര്‍ 2013 (11:07 IST)
PTI
പരിശീലനത്തിനായി ജിസിഡിഎയുടെ സ്‌റ്റേഡിയം വിട്ടു നല്കിയിട്ടും ശ്രീശാന്ത് പരിശീലനത്തിന് എത്തിയിട്ടില്ലെന്ന് ടിസി മാത്യു.

വാതുവെയ്പ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഐസിസി നിലപാടിന് വിരുദ്ധമായ നിലപാട് ബിസിസിഐക്കോ പ്രാദേശിക ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കോ സ്വീകരിക്കാനാവില്ലെന്ന് ടിസി മാത്യു പറഞ്ഞു. ശ്രീശാന്തിനെ താന്‍ ഉടന്‍ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ സംസാരിക്കും.

ക്രിക്കറ്റ് അറ്റ് സ്‌ക്കൂള്‍ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. 1500 സ്‌കൂളുകളെ ഈ വര്‍ഷം ടൂര്ണമെന്റില്‍ ഉള്‍പ്പെടുത്തും. കേരളത്തിന് ഐപിഎല്‍ ടീം ഉടന്‍ ഉണ്ടായേക്കില്ലെന്നും മാത്യൂ വ്യക്തമാക്കി.

അന്താരാഷ്ട്ര മത്സരത്തിന് കേരളം വൈകാതെ വേദിയായേക്കും. കേരളത്തിലെ എല്ലാ സ്‌കൂളുകളെയും ക്രിക്കറ്റ് അസോസിയേഷനു കീഴില്‍ കൊണ്ടുവരുമെന്നും ടിസി മാത്യു തിരുവനന്തപുരത്ത് പറഞ്ഞു.