ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 85ലക്ഷം കടന്നു; മരണം ഒന്നേകാല്‍ ലക്ഷം

ശ്രീനു എസ്
ശനി, 7 നവം‌ബര്‍ 2020 (22:07 IST)
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചുകോടിയിലേക്ക് കടക്കുന്നു. ഇതുവരെ 4.96 കോടിപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 12,47969 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം ഒരുകോടി കടന്നിട്ടുണ്ട്. 242200പേരാണ് മരണപ്പെട്ടത്.
 
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 85ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. രാജ്യത്ത് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ മരണപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ആറുശതമാനം പേര്‍മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 78ലക്ഷത്തോളം പേര്‍ രോഗമുക്തരായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article