കൊവിഡ് ഭേദമായവരിൽ കാണുന്ന ലോങ് കൊവിഡിനെ നിസാരനായി കാണരുത്, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

Webdunia
ഞായര്‍, 7 മെയ് 2023 (09:09 IST)
കൊവിഡ് ഭേദമായവരിൽ കാണുന്ന ലോങ് കൊവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണം വേണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടിലാണ് ഈ പരാമർശം. കൊവിഡ് ഭേദമായ 6 ശതമാനം രോഗികളിൽ ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. 2025 വരെയുള്ള ആസൂത്രണം സംബന്ധിച്ചാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്.
 
വൈറസ് വ്യാപനം തടയുക, മരണം കുറയ്ക്കുക എന്നീ വിഷയങ്ങളിലായിരുന്നു നേരത്തെ ലോകാരോഗ്യസംഘടന ഊന്നൽ കൊടുത്തിരുന്നത്. കൊവിഡ് വൈറസ് ഇവിടെ തന്നെയുണ്ടാകും എന്ന കാര്യം പരിഗണിച്ചാണ് ദീർഘകാല തന്ത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് രാജ്യങ്ങൾക്ക് ലോകാരോഗ്യസംഘടന നിർദേശം നൽകിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article