തിരുവനന്തപുരം ജില്ലയില്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (09:22 IST)
തിരുവനന്തപുരം ജില്ലയില്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കാരോട് ഗ്രാമപഞ്ചായത്തിലെ പഴയ ഉച്ചക്കട, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിനെല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തന്‍തോപ്പ് സൗത്ത്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറന്നൂര്‍ എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മൈക്രാ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ല. കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള മേഖലകളിലുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.
 
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കഴിവൂര്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചൂട്ടയില്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ഒറ്റശേഖരമംഗലം, കടമ്പാറ, അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെമ്പാനൂര്‍, കടമ്പനാട്-വെമ്പാനൂര്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article