തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 22 ജൂണ്‍ 2020 (21:32 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി സി വിജയഭാസ്‌കറാണ് ഈ വിവരം അറിയിച്ചത്.
 
തമിഴ്‌നാട്ടില്‍ തിങ്കളാഴ്‌ച 2710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 37 പേര്‍ സംസ്ഥാനത്ത് മരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
 
മൊത്തം 62087 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ 794 പേര്‍ മരിച്ചതായും മന്ത്രി അറിയിച്ചു. 27178 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article