കൊവിഡ് ഭീതി: തിരുവനന്തപുരം നഗരത്തിലെ അഞ്ചു റോഡുകള്‍ അടച്ചു

ശ്രീനു എസ്

തിങ്കള്‍, 22 ജൂണ്‍ 2020 (14:25 IST)
തിരുവനന്തപുരം നഗരത്തിലെ അഞ്ചു റോഡുകള്‍ അടച്ചു. കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിറ്റിപൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയാണ് ഇക്കാര്യം അറിയിച്ചത്. കുമരിചന്ത-അമ്പലത്തറ, കൈതമുക്ക്-ചെട്ടിക്കുളങ്ങര, ജഗതി-കിള്ളിപ്പാലം, അമ്പലത്തറ-കിഴക്കേക്കോട്ട, മരുതൂര്‍കടവ്-കാലടി എന്നീറോഡുകളാണ് അടച്ചത്.
 
നഗരം പൊലീസിന്റെ കനത്ത നിരീക്ഷണത്തിലാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മെഡിക്കല്‍ സ്‌റ്റോറുകളും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുമൊഴിച്ച് മറ്റൊരുകടകളും തുറക്കില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍