സ്വീഡനിൽ കൊറോണ വില്ലനായി, രാജ്യത്ത് കടുത്ത ബീജ ക്ഷാമം

Webdunia
വെള്ളി, 16 ഏപ്രില്‍ 2021 (19:57 IST)
കൊവിഡ് മഹാമാരി ലോകത്താകമാനം ജനങ്ങളെ പല രീതിയിലാണ് ബാധിച്ചത്. പലർക്കും തങ്ങളുടെ തൊഴിൽ ബിസിനസ് എന്നിവയെല്ലാം നഷ്ടമായപ്പോൾ സ്വീഡനെ മറ്റൊരു രീതിയിൽ കൂടിയാണ് രോഗം പ്രശ്‌നത്തിലാക്കിയത്.
 
നിലവിൽ കൊവിഡ് മഹാമാരി മൂലം പുരുഷന്‍മാര്‍ ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. രാജ്യത്തിൽ ആവശ്യത്തിന് ബീജ ദാതാക്കളില്ലാത്തതാണ് നിലവിൽ സ്വീഡൻ നേരിടുന്ന പ്രശ്‌നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന്‍ ജെല്‍ബെര്‍ഗ് പറഞ്ഞു. 
 
സ്വീഡിഷ് നിയമപ്രകാരം ഒരു സ്‌പേം സാംപിള്‍ പരമാവധി ആറ് സ്ത്രീകളില്‍ മാത്രമേ ഉപയോഗിക്കാവൂ. അത്തരത്തില്‍ ലഭിച്ച ബീജങ്ങളെല്ലാം ഉപയോഗിച്ചു കഴിഞ്ഞു. ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ആഹ്വാനം ചെയ്യാനാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ ഇപ്പോൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article