വുഹാവിൽ കൊറോണ വൈറസ് പടർന്നുപിടിയ്ക്കുമെന്ന് ത്രില്ലർ നോവൽ 40 വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചു, അമ്പരന്ന് സോഷ്യൽ മീഡിയ !

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2020 (20:42 IST)
1700 ആളുകളാണ് കൊറോന വൈറസ് ബാധിച്ച് ഇതിനോടകം തന്നെ  മരിച്ചത്. 25ഓളം രാജ്യങ്ങളിലേക്ക് വൈറസ് പടർന്നുപിടിച്ചു. വുഹാൻ എന്ന ചൈനീസ് നാഗരം അക്ഷരാർത്ഥത്തിൽ ഭയത്തിലാണ്ടു. ലോകം മുഴുവാൻ കൊറോണയെ പ്രതിരോധിയ്ക്കാൻ നെട്ടോട്ടമോടുകയാണ്. എന്നാൽ 40 വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു ത്രില്ലർ നോവൽ വുഹാനിലെ വൈറസ് ബാധയെ കുറിച്ച് പ്രവചിച്ചിരുന്നു എന്നതാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിയ്ക്കുന്നത്.
 
ഡീൻ കൂണ്ട്സ് രചിച്ച 'ദ് ഐ ഓഫ് ഡാർക്‌നെസ്' എന്ന ത്രില്ലർ നോവലിലാണ് വുഹാൻ 400 എന്ന വൈറസിനെ കുറിച്ച് പ്രതിപാദിയ്ക്കുന്നത്. 1981ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് എന്ന് ഓർക്കണം. ഒരു ജൈവ ആയുധമായി ഉപയോഗപ്പെടുത്താൻ വുഹാൻ 400 എന്ന മാരക വൈറസ് ചൈനയിലെ ലബോറട്ടറിയിൽ നിർമ്മിച്ചിരുന്നു എന്നാണ് നോവലിൽ പറയുന്നത്. 
 
ഒരു ട്വിറ്റർ ഉപയോക്താവാണ് നോവലിന്റെ പുറംചട്ടയും, ഇത് സൂചിപ്പിക്കുന്ന ഭാഗത്തിന്റെ ചിത്രവും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് തിരികൊളുത്തിയത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ച പടർന്നുപിടിച്ചു. നിരവധിപേരാണ് ഇതിൽ ട്വീറ്റുമായി രംഗത്തെത്തിയത്. കൊറോണ വൈറസ് ചൈന ലബോറട്ടറിയിൽ നിർമ്മിച്ച ഒരു ജൈവ ആയുധമായിരുന്നോ എന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരിയും ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article