രാജ്യത്ത് ഇന്ന് 30,948 പേർക്ക് കൊവിഡ്, 403 മരണം,പകുതിയിലധികം കേസുകളും കേരളത്തിൽ

Webdunia
ഞായര്‍, 22 ഓഗസ്റ്റ് 2021 (10:35 IST)
രാജ്യത്ത് ഇന്നലെ 30,948 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,487 പേർ രോഗമുക്തരായി. 403 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
രാജ്യത്ത് 3,61,340 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 152 ദിവസത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. ഇതുവരെ 4,34,367 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിയിലധികം കേസുകളും കേരളത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article