രാജ്യത്തെ കൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

ശ്രീനു എസ്
വെള്ളി, 21 മെയ് 2021 (15:59 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകള്‍ കുറയുന്നെങ്കിലും മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 2,59,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,57,295 പേര്‍ രോഗമുക്തിനേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 4,209 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നു. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 2,91,331 പേരാണ്. നിലവില്‍ 30,27,925 പേരാണ് രോഗംബാധിച്ച് ചികിത്സയില്‍ തുടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article