ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: ഒരു മരണം, നാലുപേരെ കാണാനില്ല

ശ്രീനു എസ്

വെള്ളി, 21 മെയ് 2021 (13:11 IST)
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോട ഒരു മരണം. കൂടാതെ നാലുപേരെ കാണാനില്ല. ചക്രതാ ടൗണിലെ ബിര്‍നാഥ് പ്രദേശത്താണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.
 
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അളകനന്ദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍