പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ ബംഗ്ലാദേശിനും പിന്നിൽ

വെള്ളി, 21 മെയ് 2021 (15:28 IST)
പ്രതിശീർഷ വരുമാനത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നു. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രതീശീർഷ വരുമാനത്തിൽ ഒമ്പതു ശതമാനത്തിന്റെ വർധനവാണ് ബംഗ്ലാദേശിനുണ്ടായത്.
 
2020-21 കണക്ക് പ്രകാരം 2227 ഡോളറാണ് ബംഗ്ലാദേശിന്റെ പ്രതിശീർഷ വരുമാനം. 2019-20ൽ ഇത് 2064 ഡോളർ ആയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിശീർഷവരുമാനം 1947 ഡോളറാണ്.
 
കഴിഞ്ഞ വർഷം ഒക്‌ടോബറിലിറങ്ങിയ ലോകബാങ്ക് സാമ്പത്തിക അവലോകനത്തിൽ ബംഗ്ലാദേശിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയെ മറികടക്കുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം ബംഗ്ലാദേശ് വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയെ മറികടക്കുന്നത് സാങ്കേതികം മാത്രമാണെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു. ക്രയശേഷിയുടെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും ആ സ്ഥിതി തുടരുമെന്നും മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍