രാജ്യത്ത് ഇന്ന് 41,965 പേർക്ക് കൊവിഡ്, 30,203 കേസുകളും കേരളത്തിൽ

Webdunia
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (10:58 IST)
രാജ്യത്ത് ഇന്നലെ 41,965 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 30,203 പേരും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 460 പേരാണ് രാജ്യത്ത് ക്ഒവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,39,020 ആയി ഉയർന്നു. 3,78,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
 
ഇന്നലെ 33,964 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,19,93,644 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,18,718 പേർക്കാണ് വാക്‌സിനേഷൻ നൽകിയത്. ഇതോടെ രാജ്യത്ത് വാക്‌സിനേഷൻ ലഭിച്ചവരുടെ എണ്ണം 65,41,13,508 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article