ഡെൽറ്റ വകഭേദം കൂടുതൽ അപകടകാരി, കേൾവിയെ ബാധിക്കും വയർ സംബന്ധമായ അസ്വസ്ഥതകളും രോഗലക്ഷണങ്ങൾ

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (16:57 IST)
കൊവിഡിന്റെ ഡെൽറ്റാ വകഭേദം കൂടുതൽ അപകടകാരിയാകാമെന്ന് വിദഗ്‌ധർ. കേൾവി നഷ്ടപ്പെടൽ,ഞരമ്പിൽ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവർത്തനം നിർജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാൻഗ്രീൻ എന്നീ ലക്ഷണങ്ങൾ രോഗികളിൽ കണ്ടുവരുന്നതായി ഡോക്‌ടർമാർ പറയുന്നു.
 
പനി,ചുമ,തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവായി കൊവിഡ് രോഗികളിൽ കാണുന്നത്. എന്നാൽ പുതിയ വകഭേദങ്ങളിൽ പുതിയ രോഗലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. നഖങ്ങളിൽ കാണുന്ന നിറവ്യത്യാസം,കേൾവിക്കുറവ്,വയറ് സംബന്ധമായ അസ്വസ്ഥതകൾ,ഗാൻഗ്രീൻ എന്നിവ കൊവിഡ് രോ‌ഗലക്ഷണങ്ങളാകാമെന്നാണ് പുതിയ മുന്നറിയിപ്പ്.
 
ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഡെൽറ്റ ബാധിച്ചവരിലാണ് ഈ രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. ഡെൽറ്റ എന്നറിയപ്പെടുന്ന ബി.1.617.2 എന്ന കൊവിഡ് വകഭേദം 60 ലധികം രാജ്യങ്ങളിൽ പടർന്നതായാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article