“തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി” - അത്രയ്‌ക്ക് തൊട്ടുരുമ്മേണ്ട, കൊറോണയ്‌ക്കെതിരെ വ്യത്യസ്‌ത ബോധവത്‌കരണവുമായി സര്‍ക്കാര്‍

ഗേളി ഇമ്മാനുവല്‍
വ്യാഴം, 12 മാര്‍ച്ച് 2020 (16:58 IST)
കൊറോണയ്‌ക്കെതിരായ പ്രതിരോധത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്നാണ് ലോകരാജ്യങ്ങള്‍ തന്നെ നിലപാടെടുത്തിരിക്കുന്നത്. കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെ തങ്ങള്‍ക്കും ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത സംസ്ഥാനങ്ങളും രാജ്യങ്ങള്‍ തന്നെയും ഇന്ന് കുറവാണ്. അത്ര ജാഗ്രതയോടെയും സ്‌മാര്‍ട്ടായുമാണ് ഈ പകര്‍ച്ചവ്യാധിക്കെതിരെ കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം.
 
ഇപ്പോഴിതാ ആരോഗ്യകേരളത്തിന്‍റെ പ്രൊജക്ടായ ദിശ (ഡിസ്‌ട്രിക്‍ട് ഇന്‍റര്‍‌വെന്‍ഷന്‍ സിസ്‌റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍‌നെസ്) കൊറോണയെ പ്രതിരോധിക്കാനുള്ള ഏറെ പുതുമയുള്ള ബോധവത്‌കരണ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
 
ജനപ്രിയമായ ഗാനങ്ങളിലൂടെയാണ് ബോധവത്‌കരണം. ‘രസികന്‍’ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി...’ എന്ന ഗാനം അവതരിപ്പിച്ചുകൊണ്ട് 'തൊട്ടുതൊട്ടിരിക്കേണ്ടിവരുന്ന പബ്ലിക് ഫംഗ്‌ഷനുകള്‍ തല്‍ക്കാലം ഒഴിവാക്കാം’ എന്ന ബോധവത്‌കരണം പകരുകയാണ് സര്‍ക്കാര്‍. 
 
‘കരളേ നിന്‍ കൈ പിടിച്ചാല്‍...’ എന്ന പാട്ട് അവതരിപ്പിച്ചുകൊണ്ട്, കരളാണെങ്കിലും ആരാണെങ്കിലും നന്നായി വൃത്തിയാക്കാതെ കൈ പിടിക്കുന്നതൊക്കെ തല്‍ക്കാലം ഒഴിവാക്കാമെന്നാണ് ദിശയുടെ ബോധവത്‌കരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article