ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ശ്രീനു എസ്
ശനി, 21 നവം‌ബര്‍ 2020 (21:28 IST)
അടുത്ത ഫെബ്രുവരിയോടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വാക്സിന്‍ ലഭ്യമായിത്തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതേസമയം ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. 
 
കുത്തിവയ്പ്പിനുവേണ്ട രണ്ടു ഡോസുകളുടെ വില ഏകദേശം ആയിരം രൂപയാണ് വരുന്നത്. പ്രായമായവരില്‍ വാക്സിന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുട്ടികളില്‍ വാക്സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പായാല്‍ മാത്രമേ കുത്തിവയ്പ്പ് ആരംഭിക്കുകയുള്ളുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article