തമിഴ് നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പടെയുള്ള നാല് ജില്ലകളിലാണ് ജൂണ്‍ 19 മുതല്‍ 30 വരെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ദ്ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.