കൊവിഡ് 19: കാസര്‍കോട് 20 സിഎഫ്എല്‍ടിസികളില്‍ 4366 കിടക്കകള്‍

എകെ‌ജെ അയ്യര്‍
ബുധന്‍, 22 ജൂലൈ 2020 (21:59 IST)
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസർകോട് ജില്ലയിലെ 20 സി എഫ് എല്‍ ടി സി കള്‍ സജ്ജീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഇവിടെ 4366 കിടക്കകളാണുള്ളത്. സി എഫ് എല്‍ ടി സികളുടെ നടത്തിപ്പ് ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്കാണ്.
 
ഈ പ്രദേശത്തെ ഉദയഗിരി വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റല്‍ (80 കിടക്കകള്‍), സി യു കെ പഴയകെട്ടിടം പടന്നക്കാട് (64), കാഞ്ഞങ്ങാട് സര്‍ജികെയര്‍ ആശുപത്രി (72 ), പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാല(220 ), കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ് (100 ), വിദ്യാനഗര്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ (60 ), വിദ്യാനഗര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് (170), പരവനടുക്കം എം ആര്‍ എസ് ( 250) ഗേളി സ അദിയ കോളേജ് (700) പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് (200 എന്നിങ്ങനെയാണ് കിടക്കയുടെ എണ്ണം.
 
ഇതിനൊപ്പം ചീമേനി തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് (120), ഉദുമ(പെരിയ) സി മെറ്റ് കോളേജ് ഓഫ് നേഴ്‌സിങ് (143), കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം (378), കാഞ്ഞങ്ങാട് സ്വാമിനിത്യാനന്ദ പോളിടെക്‌നിക് (599), പെരിയ ഗവ.പോളിടെക്‌നിക് (300), ബദിയഡുക്ക മാര്‍തോമ കോളേജ് ഓഫ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍(60), ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി (100), പെരിയ സി യു കെ ഹോസ്റ്റല്‍ (300), ഉദയഗിരി കേന്ദ്രീയ വിദ്യാലയം (150), മഞ്ചേസ്വരം ഗോവിന്ദ പൈ കോളേജ് (300) എന്നീ സ്ഥാപനങ്ങളിലാണ് കോവിഡ് സെന്ററുകള്‍ സജീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article