ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട ശരീരത്തിനു നല്ലതാണ്. എന്നാല്‍ പുഴുങ്ങിയ മുട്ടയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല. അങ്ങനെയുള്ളവര്‍ക്ക് പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പം ചേര്‍ക്കാവുന്ന കിടിലന്‍ സാലഡ് ഉണ്ട്.
ആവശ്യമുള്ളവ: സവാള, പച്ചമുളക്, വിനാഗിരി, ഉപ്പ്, കുരുമുളക് പൊടി
സവാളയും പച്ചമുളകും വളരെ നേര്‍ത്ത രീതിയില്‍ അരിഞ്ഞെടുക്കുക. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കണം. ശേഷം അല്‍പ്പം വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിക്കുക. പുഴുങ്ങിയ മുട്ട നടു കീറി അതിലേക്ക് ഈ സാലഡ് നിറയ്ക്കണം. സാലഡ് ചേര്‍ത്ത് പുഴുങ്ങിയ മുട്ട കഴിച്ചു നോക്കൂ ! ഉഗ്രന്‍ രുചിയായിരിക്കും.