ഭക്ഷണങ്ങള്‍ ചൂടാക്കിയാല്‍ അവയുടെ പോഷകമൂല്യത്തില്‍ കുറവുണ്ടാകുമെന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇതിന് നേര്‍വിപരീതമാണ്. അതില്‍ ആദ്യത്തേത് മുട്ടയാണ്. മുട്ട ചൂടാക്കുമ്പോള്‍ പ്രോട്ടീന്‍ വിഘടിക്കുന്നു. ഇത് വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. മറ്റൊന്ന് കാരറ്റാണ്. ഇത് ചൂടാക്കുമ്പോള്‍ കോശഭിത്തി വിഘടിച്ച് ബീറ്റാ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഉണ്ടാകുന്നു.