പിറന്നാള്‍ ആഘോഷം ! പാര്‍ട്ടിക്ക് ശേഷം ലോകേഷിനൊപ്പം ബാബു ആന്റണി

കെ ആര്‍ അനൂപ്
ചൊവ്വ, 14 മാര്‍ച്ച് 2023 (11:39 IST)
ലോകേഷ് കനകരാജിന്റെ ജന്മദിനം ആഘോഷമാക്കി ലിയോ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും. നടന്‍ ബാബു ആന്റണിയും ടീമിനൊപ്പം കാശ്മീരില്‍ ഉണ്ട്. ഇവരെല്ലാം താമസിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
 
പിറന്നാള്‍ ആഘോഷ പരിപാടിയില്‍ നിന്നും പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് ബാബു ആന്റണി ലോകേഷിന് ആശംസകള്‍ നേര്‍ന്നു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് 'ലിയോ'. വിജയ്, തൃഷ, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് ??മേനോന്‍, പ്രിയ ആനന്ദ്, അര്‍ജുന്‍, സഞ്ജയ് ദത്ത്, സാന്‍ഡി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article