'ദളപതി 67' വില്ലന്‍ ആകാന്‍ അര്‍ജുന്‍, പ്രതിഫലമായി കോടികള്‍

കെ ആര്‍ അനൂപ്

വ്യാഴം, 29 ഡിസം‌ബര്‍ 2022 (15:01 IST)
വാരിസ് റിലീസിന് ശേഷം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ദളപതി 67 പ്രഖ്യാപനം ഉണ്ടാകും. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അര്‍ജുന്‍ എത്തും എന്നാണ് കേള്‍ക്കുന്നത്.
 
ആക്ഷന്‍ കിംഗ് അര്‍ജുന്‍ വില്ലന്‍ വേഷം ചെയ്യുവാനായി കോടികളാണ് വാങ്ങുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. വിജയിക്ക് കൂടെ ആദ്യമായാണ് അര്‍ജുന്‍ അഭിനയിക്കുന്നത്.
 
5 കോടിയോളം രൂപ പ്രതിഫലം അര്‍ജുന്‍ വേണ്ടി മാത്രം നിര്‍മാതാക്കള്‍ നല്‍കാന്‍ തയ്യാറാണ്. 'ദളപതി 67' നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍