വിജയ് ആരെക്കാളും വലുതാണ്: ദില്‍രാജു

കെ ആര്‍ അനൂപ്

വ്യാഴം, 29 ഡിസം‌ബര്‍ 2022 (10:06 IST)
തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ അജിത്ത് വിജയും നേര്‍ക്കുനേര്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. വാരിസും തുനിവും ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തും. ഇതിനിടെ വാരിസ് നിര്‍മ്മാതാവ് ദില്‍ രാജു വിജയ്, അജിത് എന്നിവരുടെ താരമൂല്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. 
 
ആരെയും തരംതാഴ്ത്തുക അല്ല തന്റെ ലക്ഷ്യം എന്നും ഒരു നായകന്റെ സ്റ്റാര്‍ പവര്‍ തീരുമാനിക്കുന്നത് തിയറ്റര്‍ വരുമാനമാണെന്നും ദില്‍ രാജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍