എന്നൈ അറിന്താലിന് ശേഷം തൃഷയും അജിത്തും വീണ്ടും ഒന്നിക്കുന്നു

ബുധന്‍, 28 ഡിസം‌ബര്‍ 2022 (17:12 IST)
വിഘ്നേശ് ശിവനും അജിത്തും ഒന്നിക്കുന്ന പുതിയ സിനിമയിൽ നായികയായി തൃഷ എത്തുന്നുവെന്ന് വാർത്ത. ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താലിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.
 
പൊങ്കൽ റിലീസായി എത്തുന്ന തുനിവാണ് അജിത്തിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.അതേസമയം സുധ കൊങ്ങരയുടെ പുതിയ ചിത്രത്തിലും അജിത് നായകനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കുരുതിയാട്ടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീ ഗണേഷുമായും ഒരു ചിത്രം ഉടൻ ഉണ്ടായേക്കുമെന്നും തമിഴകത്ത് നിന്ന് വാർത്തയുണ്ട്. ഇക്കാര്യത്തിൽ പക്ഷേ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍