അജിത്തിന്റെ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍,തുനിവിലെ 'ഹി ഈസ് എ ഗ്യാങ്സ്റ്റാ'

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (10:13 IST)
അജിത്തിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായി സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി.ഹി ഈസ് എ ഗ്യാങ്സ്റ്റാ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ആയത്.
ഷബീര്‍ സുല്‍ത്താനും വിവേകയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.ജിബ്രാന്‍ സംഗീതം ഒരുക്കിയ ഗാനം ഷബീര്‍ സുല്‍ത്താനും ജിബ്രാനും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.
 
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‌റില്‍ മഞ്ജു വാര്യരാണ് നായിക.വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍