മകള്‍ നടക്കാന്‍ തുടങ്ങി, അമ്മയായ അശ്വതിയുടെ സന്തോഷം, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 24 ഡിസം‌ബര്‍ 2022 (15:12 IST)
വിവാഹ ജീവിതത്തിന്റെ പത്താം വാര്‍ഷികം നടി അശ്വതി ശ്രീകാന്ത് ആഘോഷിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.മൂത്ത മകള്‍ പത്മക്ക് 9 വയസ്സുണ്ട്. 2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.ഇപ്പോഴിതാ പിച്ച വച്ച് നടന്നു വരുന്ന ഇളയ മകള്‍ കമലയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു. 
അനിയത്തിയെ കിട്ടിയ പത്മയും കമലയുടെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടെന്നും ഉത്തരവാദിത്തമുള്ള ചേച്ചിയാണ് പത്മ എന്നും അശ്വതി പറഞ്ഞിരുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍