എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! മകള്‍ക്ക് ഇന്ന് ഒമ്പതാം പിറന്നാള്‍, നടി അശ്വതിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (11:33 IST)
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. ഇളയ കുട്ടി കമലയുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം നടി ആഘോഷിച്ചത്. മൂത്തമകള്‍ പത്മയുടെ ഒമ്പതാം പിറന്നാള്‍ ആണ് ഇന്ന്.
 
'ഒന്‍പത് വര്‍ഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്.... വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! എന്നെ ഞാനാക്കിയവള്‍ ! ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന്‍ വേരുറച്ചത് ! അത് എനിക്കറിയാം...എന്നേക്കാള്‍ നന്നായി നിനക്കും എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകള്‍'- അശ്വതി ശ്രീകാന്ത് കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍