'ദളപതി 67' നൂറ് ശതമാനവും ലോകേഷ് കനകരാജ് ചിത്രം !സിനിമയെക്കുറിച്ച് സംവിധായകന്‍

കെ ആര്‍ അനൂപ്

ബുധന്‍, 28 ഡിസം‌ബര്‍ 2022 (10:59 IST)
ഔദ്യോഗികമായി പ്രഖ്യാപനം വന്നില്ലെങ്കിലും വിജയ് അടുത്തതായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കും. 'ദളപതി 67'എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തെക്കുറിച്ച് ലോകേഷ് തന്നെ പറയുന്നു. 
 
ലോകേഷ്-വിജയ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മാസ്റ്റര്‍. തങ്ങള്‍ രണ്ടാളുടെയും 50-50 ശതമാനം സിനിമ ആണെന്നായിരുന്നു മാസ്റ്റര്‍ എന്ന ലോകേഷ് പറഞ്ഞിരുന്നു. എന്നാല്‍ 'ദളപതി 67' നൂറ് ശതമാനവും തന്റെ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.
 
'ദളപതി 67' ഗാംഗ്സ്റ്റര്‍ ഡ്രാമയാണെന്നാണ് വിവരം. തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍