'ദളപതി 67'ലെ വില്ലന്‍ ആരാണെന്ന് അറിഞ്ഞോ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 28 ഡിസം‌ബര്‍ 2022 (09:02 IST)
വാരിസ് റിലീസിന് ഇനി അധികം നാളുകള്‍ ഇല്ല. വിജയ്യുടെ അടുത്ത സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം.
 
മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജുമായി വിജയ് വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.വാരിസ് റിലീസ് ചെയ്തശേഷമേ പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം വരികയുള്ളൂ.നടന്‍ മന്‍സൂര്‍ അലി ഖാനും ദളപതി 67ല്‍ ഉണ്ടെന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രതിനായക വേഷത്തില്‍ ആകും താരം എത്തുക.
 
ദളപതി 67 ഒരു പ്രമോഷണല്‍ വീഡിയോയും നിര്‍മ്മാതാക്കള്‍ ചിത്രീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയാണ് നായിക എന്നാണ് കേള്‍ക്കുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍