പാക് അധീന കശ്‌മീർ പരാമർശം, വിമർശകരെ വെല്ലുവിളിച്ച് കങ്കണ

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2020 (08:29 IST)
മുംബൈയിലേക്ക് മടങ്ങിവരരുതെന്ന് ഭീഷണിപ്പെടുത്തിയവരെ വെല്ലുവിളിച്ച് നടി കങ്കണ റണൗത്ത്. മുംബൈ നഗരത്തെ പാക് അധീന കശ്‌മീരിനോട് ഉപമിച്ചതിന് പിന്നാലെയാണ് കങ്കണക്കെതിരെ വിമർശനം ഉയർന്നത്. ഇതിന് പ്ഇന്നാലെയാണ് താരത്തിന്റെ വെല്ലുവിളി. താൻ സെപ്‌റ്റംബർ 9ന് മുംബൈയിൽ എത്തുമെന്നും ധൈര്യമുള്ള ആർക്കും തടയാമെന്നും കങ്കണ വെല്ലുവിളിച്ചു.
 
മുംബൈ നഗരത്തെ പാക് അധീന ക‌ശ്‌മീരിനോട് ഉപമിച്ചതിന് പിന്നാലെ ബിജെപി, എന്‍സിപി, കോണ്‍ഗ്രസ്, ശിവസേനാ നേതാക്കള്‍ കങ്കണയ്ക്കെതിരെ തിരിഞ്ഞിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ തുടർച്ചയായ ട്വീറ്റുകൾ നടത്തിയാണ് കങ്കണ മറുപടി പറയുന്നത്. താൻ മറാത്തയാണ്.മഹാരാഷ്ട്രയുടെ അഭിമാനം ശക്തിപ്പെടുത്തിയവര്‍ക്ക് മാത്രമാണ് മറാത്ത എന്നുപറയാന്‍ അവകാശമുള്ളത്. തനിക്കതുണ്ട് കങ്കണ പറഞ്ഞു. മഹാരാഷ്ട്ര ആരുടേയും കുടുംബസ്വത്തല്ലെന്നും വ്യാഴാഴ്‌ച്ച ഒരു ശിവസേന നേതാവ് മുംബൈയിൽ തിരികെ വരരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കങ്കണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article