സുശാന്ത് അറിയാതെ റിയ മയക്കുമരുന്ന് നല്‍കുകയായിരുന്നു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. റിയയ്ക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ കേസെടുത്തു. സുഷാന്ത് സിങ്ങുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യംചെയ്യലിൽ മയക്കുമരുന്ന് സംഘങ്ങളുമായി റിയയ്ക്ക് ബന്ധമുണ്ടെന്ന് സൂചന നൽകുന്ന തെളിവുകൾ ഇഡി, സിബിഐയ്ക്കും എൻസിബിയ്ക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയ ചക്രബർത്തിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് ആക്ടിലെ 28, 29, 20-ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. നർക്കോട്ടിക് കുറ്റകൃത്യങ്ങൾക്കായുള്ള ശ്രമം, ഗൂഢാലോചന, കഞ്ചാവ് ഉപയോഗിയ്ക്കുകയോ കൈവശം വയ്ക്കുകയോ വിൽപ്പാന നടത്തുകയോ ചെയ്യുക എന്നിവയ്ക്കെതിരെയുള്ളതാണ് ഈ വകുപ്പുകൾ. എന്നാല്‍ റിയയുടെ അഭിഭാഷകന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. റിയ ജീവിതത്തില്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും അവര്‍ രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.