ജോര്‍ജുകുട്ടി കേസ് അന്വേഷിക്കാന്‍ ഗിരി വരുമോ? ദൃശ്യം സീരീസിലേക്ക് ആസിഫിന്റെ എന്‍ട്രി, പ്രതീക്ഷകളോടെ ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജൂണ്‍ 2024 (11:05 IST)
ജീത്തു ജോസഫ്-ആസിഫ് അലി ടീമിന്റെ കൂമന്‍ വന്‍ വിജയമായി മാറിയിരുന്നു. ആസി അവതരിപ്പിച്ച ഗിരി എന്ന പോലീസ് കഥാപാത്രത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അത് ദൃശ്യം സീരീസിലൂടെ സംഭവിക്കുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. 
 
ആസിഫ് അലി-ജിസ് ജോയ് ടീമിന്റെ തലവന്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിനിടെ ജിസ് ജോയ് പറഞ്ഞ ഒരു കാര്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
'ആസിഫ് ഒരിക്കലും എന്റെ ഫസ്റ്റ് ചോയ്‌സ് അല്ല. കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഞാന്‍ ആസിഫിന് പരിഗണിക്കുള്ളു. ഉദാഹരണത്തിന് ദൃശ്യം പോലൊരു സ്‌ക്രിപ്റ്റാണ് ഞാന്‍ ചെയ്യുന്നതെങ്കില്‍ അതില്‍ ഒരിക്കലും ആസിഫിനെ പരിഗണിക്കാന്‍ കഴിയില്ല.',-ജിസ് ജോയ് പറഞ്ഞു.
 
'ദൃശ്യത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍ത്തത്. ജോര്‍ജുകുട്ടി കേസ് അന്വേഷിക്കാന്‍ ഗിരി വരുന്നതു പോലെ കഥ ഉണ്ടാക്കാന്‍ ഞാന്‍ ജിത്തു ചേട്ടനോട് പറഞ്ഞിട്ടുണ്ട്. അതുപോലെ പുള്ളി ചെയ്താല്‍ ഞാന്‍ ഒരു വരവ് കൂടി വരും.',- ആസിഫ് പറഞ്ഞു.',-ആസിഫ് അലി പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article