പ്രേതട്രെന്‍ഡ് വിടാതെ തമിഴകം, അരന്മനെ 4ന്റെ വിജയത്തിന് പിന്നാലെ കാഞ്ചന നാലും അണിയറയില്‍, രാഘവ ലോറന്‍സിന്റെ നായികയായി മൃണാള്‍ താക്കൂര്‍

അഭിറാം മനോഹർ

ഞായര്‍, 9 ജൂണ്‍ 2024 (17:25 IST)
Kanchana4, Cinema
തമിഴകത്ത് പ്രത്യേക ഫാന്‍ ബേസുള്ള ഹൊറര്‍ കോമഡിയില്‍ വീണ്ടും ഹിറ്റ് തീര്‍ക്കാനൊരുങ്ങി രാഘവ ലോറന്‍സ്. ഈ വര്‍ഷം കാര്യമായ വിജയങ്ങളൊന്നും നേടാനാവാതെ ബോക്‌സോഫീസില്‍ കഷ്ടപ്പെട്ടിരുന്ന തമിഴ് സിനിമയ്ക്ക് ആദ്യ വിജയങ്ങളില്‍ ഒന്ന് സമ്മാനിച്ചത് ഹൊറര്‍ സിനിമയായ അരന്മനൈ 4 ആയിരുന്നു. സിനിമ ഹിറ്റായ സാഹചര്യത്തിലാണ് തന്റെ ഹൊറര്‍ കോമഡി സീരീസായ കാഞ്ചന പൊടിതട്ടിയെടുക്കാന്‍ രാഘവ ലോറന്‍സും വരുന്നത്.
 
 കാഞ്ചന സിനിമയുടെ നാലാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൃണാല്‍ താക്കൂറായിരിക്കും ഇത്തവണ രാഘവ ലോറന്‍സിന്റെ നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ കഥാപാത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമിഴില്‍ മൃണാളിന്റെ അരങ്ങേറ്റ ചിത്രമാകും കാഞ്ചന 4. രാഘവ ലോറന്‍സാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുക. തിരക്കഥ പൂര്‍ത്തിയായതായും സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍