ഒരേ സമയം പല സിനിമയ്ക്ക് ഡേറ്റ് കൊടുക്കുന്നു, സെറ്റിൽ സമയത്ത് എത്തുന്നില്ല: ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഇങ്ങനെ

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2023 (20:18 IST)
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കേണ്ടതില്ലെന്ന് കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ തീരുമാനം. അമ്മ, ഫെഫ്ക,പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് താരങ്ങളുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും ഇരുവരും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിൻ്റെ ഭാഗമായാണ് നടപടിയെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.
 
ശ്രീനാഥ് ഭാസി ഒരേസമയം പല നിർമാതാക്കൾക്കും ഡേറ്റ് കൊടുക്കുന്നു. കൃത്യസമയത്ത് എത്താതിരിക്കുന്നു. ഒരു സിനിമയുടെ സൈറ്റിൽ നിന്നും ഭാസിയെ വിളിച്ച് ചോദിച്ചപ്പോൾ താൻ ഇപ്പോൾ ലണ്ടനിൽ ആണെന്നായിരുന്നു താരത്തീൻ്റെ മറുപടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി കരാറിൽ ഒപ്പിടില്ലെന്നും തന്നെ കുരുക്കാൻ വേണ്ടിയാണിതെന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്. താൻ ഏത് സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നതെന്ന് പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article