സ്ഥിരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ

ചൊവ്വ, 25 ഏപ്രില്‍ 2023 (19:49 IST)
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കേണ്ടതില്ലെന്ന് കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ തീരുമാനം. അമ്മ, ഫെഫ്ക,പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് താരങ്ങളുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും ഇരുവരും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിൻ്റെ ഭാഗമായാണ് നടപടിയെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.
 
ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി എന്നിവരെ പറ്റി തുടർച്ചയായി പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല. ലൊക്കേഷനിൽ വൈകി എത്തുന്നതും രാസലഹരി ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. ചില താരങ്ങൾ സ്വബോധമില്ലാതെയാണ് പെരുമാറുന്നത്. മുതിർന്ന നടന്മാർക്ക് ബഹുമാനം നൽകാത്തവർ സിനിമയിൽ പറ്റില്ലെന്നും നിർമാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍