'ഭ്രമയുഗം' ഒ.ടി.ടിയിലേക്ക് എപ്പോഴാ? മമ്മൂട്ടിയുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 14 മാര്‍ച്ച് 2024 (12:34 IST)
മമ്മൂട്ടിയുടെ ഭ്രമയുഗം ഇനിയും ഒ.ടി.ടിയില്‍ വന്നില്ലല്ലോ എന്ന ഒരു തോന്നല്‍ ഉണ്ടോ? എന്നാല്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച് നാളെ മുതല്‍ ഭ്രമയുഗം ഒടിടിയില്‍ റിലീസാകും.
സോണി ലിവ്വാണ് ഭ്രമയുഗം ഒടിടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ന് അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
 
ഫെബ്രുവരി 15 നായിരുന്നു ഭ്രമയുഗം തിയറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 15ന് ഭ്രമയുഗം ഒടിടി റിലീസ് ആവുകയും ചെയ്യും.
 
 ആദ്യദിന മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. 10 രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിലെ മികച്ച സ്‌ക്രീന്‍ കൗണ്ടും ലഭിച്ചു.ഭ്രമയുഗം അറുപത് കോടിയിലധികം കളക്ഷന്‍ നേടി എന്നാണ് ലഭിക്കുന്ന വിവരം.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article