അനുപമ ചോപ്ര ബോളിവുഡിന്റെ ശൂർപ്പണഖയെന്ന് വിവേക് അഗ്നിഹോതി: വിവാദം

Webdunia
വെള്ളി, 25 ഫെബ്രുവരി 2022 (17:17 IST)
തന്റെ ഏറ്റവും പുതിയ സിനിമയായ ദി കാശ്‌മീർ ഫയൽസിനെ തകർക്കാൻ സിനിമാ നിരൂപകയും മാധ്യമപ്രവർത്തകയുമായ അനുപമ ചോപ്ര ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി.കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
അനുപമ ചോപ്രയും ഫിലിം കമ്പാനിയനും ചിത്രത്തെ തകര്‍ക്കാന്‍ വളരെ നിലവാരം കുറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നുവെന്നാണ് വിവേക് അഗ്നിഹോത്രിയുടെ ആരോപണം. അനുപമയെ ബോളിവുഡിന്റെ ശൂർപ്പണഖ എന്നാണ് അഗ്നിഹോത്രി വിശേഷിപ്പിച്ചത്.
 
 
ദ കാശ്മീര്‍ ഫയൽസ് ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ താനും കുടുംബവും ഭീഷണി നേരിടുകയാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article