'സലീമേട്ടന് തീരെ വയ്യ, ചുമയ്ക്കുകയായിരുന്നു';അങ്ങനെ കാണുന്നത് വിഷമമാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്
വെള്ളി, 23 ഓഗസ്റ്റ് 2024 (08:38 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിനിമയായ 'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തില്‍ സലിംകുമാറും അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ നായകനാകുന്ന ഇടിയന്‍ ചന്തു എന്ന ചിത്രത്തില്‍ സലിംകുമാരനൊപ്പം അഭിനയിക്കാന്‍ ആയത് വലിയ നേട്ടമായാണ് വിഷ്ണു കരുതുന്നത്. ഈ സിനിമയുടെ ഷൂട്ടിന് വന്നപ്പോളുള്ള സലിംകുമാറിന്റെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.
 
'ശാരീരികമായ ചില അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ മാത്രമേ സലീമേട്ടന് ഉള്ളൂ. എനിക്ക് അദ്ദേഹത്തെ അങ്ങനെ കാണുന്നത് വിഷമമാണ്. ഇടിയന്‍ ചന്തു എന്ന സിനിമയിലും നല്ലപോലെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഷൂട്ടിന് വരുമ്പോള്‍ തീരെ വയ്യ, ചുമയ്ക്കുകയായിരുന്നു. ചുമയ്ക്കുമ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറയുമ്പോള്‍ നമുക്ക് വലിയ ദുഃഖമാണ്. എനിക്ക് അങ്ങനത്തെ സലീമേട്ടനെ കാണുന്നത് വിഷമമാണ്. ഒട്ടും വയ്യെങ്കിലും ഷോട്ട് എടുക്കുമ്പോള്‍ സലീമേട്ടന്‍ വേറെയാണ്. സ്‌ക്രീനില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്',- വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article