കാക്കിക്കുള്ളിലെ കലാകാരന്‍, ഒരു സിറ്റിവേഷന്‍ കൊടുത്താല്‍ 10 മിനിറ്റിനുള്ളില്‍ വരികള്‍ റെഡി, കുറിപ്പുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂണ്‍ 2022 (10:04 IST)
ഒരു സിറ്റിവേഷന്‍ കൊടുത്താല്‍ പത്തു മിനിറ്റിനുള്ളില്‍ വരികള്‍ റെഡി ആകും. എഴുതുന്നത് ആകട്ടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു പോലീസ് ഓഫീസര്‍. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു വരുന്നത് പോലീസ് ഇന്‍സ്പെക്ടര്‍ സുനിലിനെ കുറിച്ചാണ്.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍
 
'പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ സാര്‍, എഴുതുന്ന വരികള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒരു സിറ്റിവേഷന്‍ കൊടുത്താല്‍ പത്തു മിനിറ്റിനുള്ളില്‍ വരികള്‍ റെഡി... കേരളത്തിലെ അറിയപ്പെടുന്ന ഒരു പോലീസ് ഓഫീസര്‍ ആണ് സുനില്‍. ഈ തിരക്കിനിടയില്‍, ഒരുപാടു ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറക്കുന്നു .മിഷന്‍ സി യിലെ ഗാനങ്ങള്‍ വലിയൊരു മാറ്റം അദ്ദേഹത്തിന് ഉണ്ടാക്കി എന്ന് പറയുമ്പോള്‍.. ഞാനും സന്തോഷിക്കുന്നു. അടുത്ത സിനിമയുടെ എഴുത്തിനിടക്ക് ഒരുപാടു കവിതകള്‍ ചൊല്ലിയും, തമാശകള്‍ പറഞ്ഞും വലിയ സപ്പോര്‍ട്ടുമായി സുനില്‍ സാര്‍ കൂടെ തന്നെ ഉള്ളത് വലിയ സന്തോഷം നല്‍കുന്നു'-വിനോദ് ഗുരുവായൂര്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article