തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി, ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്ക് എത്ര കൊടുക്കണം ?

കെ ആര്‍ അനൂപ്

ശനി, 11 ജൂണ്‍ 2022 (09:01 IST)
നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹ ശേഷം ആദ്യം പോയത് തിരുപ്പതിയിലേക്കായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നടി തന്നെയാണ്.
 
അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് നയന്‍താരയുടെ പ്രതിഫലം.രണ്ടാംസ്ഥാനം പൂജ ഹെഗ്ഡെയ്ക്കാണ്. അഞ്ച് കോടി രൂപയാണ് പുതിയ ചിത്രം 'ജന ഗണ മന'യില്‍ അഭിനയിക്കുന്നതിനു വേണ്ടി നടി വാങ്ങുന്നത്. നിരവധി ആക്ഷന്‍ രംഗങ്ങള്‍ പൂജ ചിത്രത്തില്‍ ചെയ്യുന്നുണ്ട്.വിജയ് ദേവര്‍കൊണ്ടയാണ് നായകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍