മകളായി അഭിനയിച്ച കൃതിയുടെ കൂടെ റൊമാന്‍സ് ചെയ്യാന്‍ പറ്റില്ല,അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം വിജയ് സേതുപതി വെളിപ്പെടുത്തി

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2023 (21:46 IST)
തെന്നിന്ത്യന്‍ നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം നടന്‍ വിജയ് സേതുപതി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു സിനിമയില്‍ തന്റെ മകളായി അഭിനയിച്ച കൃതിയുടെ കൂടെ റൊമാന്‍സ് ചെയ്ത് അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറഞ്ഞത്.
 
2021 ല്‍ റിലീസ് ചെയ്ത 'ഉപ്പെണ്ണ'യ്ക്കു ശേഷം നടി കൃതി ഷെട്ടി- വിജയ് സേതുപതി കോമ്പിനേഷനില്‍ ഒരു സിനിമ നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്തു. മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍ ഇരുവരും സ്‌ക്രീന്‍ പങ്കിട്ടില്ല.ഉപ്പെണ്ണ എന്ന സിനിമയില്‍ കൃതിയുടെ അച്ഛനായി ആണ് വിജയ് സേതുപതി വേഷമിട്ടത്.
നായകനായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ തന്റെ കയ്യില്‍ കിട്ടിയപ്പോള്‍ അത് കൃതിയായിരുന്നു. ഉടന്‍തന്നെ യൂണിറ്റിനെ വിളിച്ച് വിജയ് സേതുപതി അഭിനയിക്കാന്‍ സാധിക്കില്ലെന്ന് കാര്യം പറഞ്ഞു. ഒരു തെലുങ്ക് സിനിമയില്‍ ഞാന്‍ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് ഒരു കാമുകനായി സമീപിക്കാന്‍ കഴിയില്ല അതുകൊണ്ട് അവളെ നായ്ക്കു സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കുക എന്നായിരുന്നു വിജയ് സേതുപതി അന്ന് പറഞ്ഞത്. ഇക്കാര്യം വിജി സേതുപതി വെളിപ്പെടുത്തുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article