40 കോടി ബജറ്റില്‍ ഉണ്ണി മുകുന്ദന്റെ 'ഗന്ധര്‍വ്വ ജൂനിയര്‍' വരുന്നു, ടീസര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

ശനി, 23 സെപ്‌റ്റംബര്‍ 2023 (10:33 IST)
ഫാന്റസി സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഉണ്ണി മുകുന്ദന്റെ 'ഗന്ധര്‍വ്വ ജൂനിയര്‍' വരുന്നു. എന്താണ് വരാനിരിക്കുന്ന സിനിമ പറയാന്‍ പോകുന്നതെന്ന് സൂചന നല്‍കിക്കൊണ്ട് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.'വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്'എന്നാണ് വീഡിയോയ്ക്ക് നല്‍കിയ പേര്.
സാധാരണ നമ്മുടെയൊക്കെ മനസ്സില്‍ ഉണ്ടാകുന്ന ഗന്ധര്‍വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും സിനിമ. ഗന്ധര്‍വന്മാരുടെ പോരാട്ടങ്ങളുടെ കഥയാണ് സിനിമ പറയുന്നത്.
 
മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി, ഇം?ഗ്ലീഷ് എന്നീ ഭാഷകളിലായി സിനിമയ്ക്ക് റിലീസ് ഉണ്ട്.വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗന്ധര്‍വനായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു.ഫെബ്രുവരി 10നായിരുന്നു ഗന്ധര്‍വ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചത്.
 
ഫാന്റസി കോമഡി സിനിമയായിരിക്കും ഇതെന്നാണ് വിവരം. 40 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണിത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍